ജൂനിയര്‍ ഡോക്ടർ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഡോക്ടറെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത- എംബിബിഎസ് ബിരുദം (കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം)

അധിക യോഗ്യത: എംബിബിഎസ്സിനു ശേഷം ജനറല്‍ മെഡിസ്സിന്‍, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതെങ്കിലും വിഭാഗത്തിലുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 50,000 രൂപ വേതനം. ഉദ്യോഗാര്‍ത്ഥികള്‍  ജൂലൈ 15ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2355900.