ക്ഷയരോഗ ബോധവത്കരണം: റാലിയും പാവനാടകവും

കോഴിക്കോട്: ലോകക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ ബോധവത്കരണ റാലിയും പാവനാടകവും സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുണ്‍ കെ പവിത്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വിവിധ നഴ്സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍, ജില്ലാ ടിബി കേന്ദ്രത്തിലെയും എയ്ഡ്‌സ്‌ കണ്‍ട്രോള്‍ യൂണിറ്റിലെയും ജീവനക്കാര്‍ റാലിയില്‍ അണി നിരന്നു. ജില്ലാ ടിബി ഓഫീസര്‍ കെവി സ്വപ്ന, ഡോ. സിഎ ജലജമണി, സി മനോജ്കുമാര്‍, ഷീന ജോസ്, സുസന്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *