കോഴിക്കോട്: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2024 വാർഷിക മസ്റ്ററിങ് സംബന്ധിച്ചു അറിയിപ്പ് നൽകിയിരുന്നുവെങ്കിലും സേവന സോഫ്ട്വെയറിൽ സജ്ജീകരണങ്ങൾ നടത്തിയിട്ടില്ലാത്തതിനാൽ മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് . മേൽ സാഹചര്യത്തിൽ 2023 ഏപ്രിൽ മുതൽ മസ്റ്ററിങ് പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്കും 2023 ഇൽ പുതുതായി പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്കും 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെൻഷൻ തുടർന്നും നൽകുന്നതിനും 2024 ഫെബ്രുവരി 29 വരെ വാർഷിക മസ്റ്ററിങ് സംബന്ധിച്ചു സർക്കാരിൽ നിന്നും അറിയിപ്പ് ലഭ്യമായില്ലെങ്കിൽ 2024 മാർച്ച് മാസം മുതൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. ആയതിനാൽ ലൈഫ് സർട്ടിഫിക്കറ്റ് 2024 മാർച്ച് 31 നകം സമർപ്പിക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
Related Posts
6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ
ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി 120 കോടി രൂപയുടെ നിക്ഷേപത്തിൽ തുടങ്ങുന്ന പദ്ധതിയുടെ ആദ്യ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും…
കുടിശ്ശിക അദാലത്ത്
കോഴിക്കോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംശദായ കുടിശ്ശികയുള്ള അംഗങ്ങൾക്കായി അദാലത്ത് നടത്തുന്നു. ജൂലൈ 31 വരെയാണ് അദാലത്ത്. അംശാദായ കുടിശ്ശിക വന്ന…
കുടിവെള്ളം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍,…

