കോഴിക്കോട്: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2024 ഏപ്രില്‍ 30 നകം ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഏപ്രില്‍ മുതലുള്ള പെന്‍ഷന്‍ അനുവദിക്കുന്നതല്ല. ഫോണ്‍: 0495-2372434

