സപ്പോര്‍ട്ട് പേഴ്‌സണ്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്‌സോ കേസുകളില്‍ സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ചൈല്‍ഡ് ഡവലപ്പ്‌മെന്റ്  എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമോ കുട്ടികളുടെ മേഖലയില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം (വിദ്യാഭ്യാസം, വളര്‍ച്ച, സംരക്ഷണം) ഉള്ള ബിരുദധാരികള്‍, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യക്തികള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, ഷെല്‍ട്ടര്‍ ഹോം എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അപേക്ഷ നൽകാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാര്‍ച്ച് 28.
അപേക്ഷ തപാല്‍ മുഖേന അയക്കണം. വിലാസം – ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍,
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,
രണ്ടാം നില ,ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ ,കോഴിക്കോട്
673020, ഫോണ്‍ നമ്പര്‍-0495 2378920

Leave a Reply

Your email address will not be published. Required fields are marked *