പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സ്-പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – ഫീറ്റല്‍ മെഡിസിന്‍ ആന്‍ഡ് നിയോനാറ്റോളജി – (ഒരു ഒഴിവ്). യോഗ്യത: എംഡി/ഡിഎന്‍ ബി (റേഡിയോ ഡയഗ്‌നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോ ഡയഗ്‌നോസിസ്) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

അപേക്ഷ ഫോറം വെബ്സൈറ്റില്‍ ലഭ്യമാണ്. 1000  രൂപ അപേക്ഷ ഫീ പ്രിന്‍സിപ്പലിന്റെ അക്കൗണ്ടില്‍  (A/C No 34311254463, IFSC Code SBIN0002206) അടച്ച്, പൂരിപ്പിച്ച അപേക്ഷ മെയ് 31 നകം പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട് 673008  എന്ന വിലസത്തില്‍ അയക്കണം.  പ്രായപരിധി: 40 വയസ്.  നിയമാനുസൃത ഇളവുണ്ട്.

എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ജൂണ്‍ 10 ന് നടത്തും.
വെബ്‌സൈറ്റ് :  https://www.govtmedicalcollegekozhikode.ac.in/nesw
ഫോണ്‍: 0495 – 2350200.

Leave a Reply

Your email address will not be published. Required fields are marked *