ഇംഹാൻസിൽ വനിതാ ദിനാഘോഷം

കോഴിക്കോട് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത്  ആൻഡ് ന്യൂറോ സയൻസസിലെ (ഇംഹാൻസ്) റിക്കവറി ഫെസിലിറ്റേഷൻ യൂണിറ്റിന്റെ (ആർഎഫ് യു)യും ടെലിമനസിൻ്റെയും  നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഇംഹാൻസിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി മേയർ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. ഇംഹാൻസ് വൈസ് പ്രിൻസിപ്പലും സൈക്യാട്രിക് സോഷ്യൽവർക്ക്  ഡിപ്പാർട്ട്മെന്റ് മേലധികാരിയുമായ ഡോ. സീമ പി ഉത്തമൻ അധ്യക്ഷയായി.

ആർഎഫ് യു  നോ‍ഡൽ ഓഫീസറും സൈക്യാട്രിക് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറുയ ഡോ. ജോബിൻ ടോം സ്വാഗതവും ടെലിമനസ് സീനിയർ കൺസൾട്ടന്റ് ഡോ. ഷീബാ നൈനാൻ നന്ദിയും പറഞ്ഞു.

മെഡിക്കൽ കോളജ് സൗത്ത് വാർഡ് കൗൺസിലർ സി കവിത, ഇംഹാൻസ് അഡ്മിനിസ്ട്രറ്റിവ് ഓഫീസർ രാംജിത് എ ആർ,എസ്എഫ്എച്ച്എസ് ഡയറക്ടർ ഡോ. ഗീത ഗോവിന്ദാരാജ്, ഇംഹാൻസ്  സൈക്കോളജി ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുജാമാത്യു , സൈക്യാട്രിക് നഴ്സിങ് ഡിപ്പാർട്ട്മെന്റ് മേലധികാരി ഡോ. റീനാ എം ജോർജ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനചടങ്ങുകൾക്ക് ശേഷം യോഗാ ട്രെയിനർ എം ജൗഹാരയുടെ നേതൃത്വത്തിൽ വെൽനസ് പ്രോഗ്രാം സംഘടിപ്പിച്ചു. വനിതാദിനാഘോഷത്തോടനുബന്ധിച്ച് വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ആർഎഫ് യു ഗുണഭോക്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ട്രെയിനിങ് പ്രോഗ്രാം വെള്ളിയാഴ്ച അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *