നവീകരിച്ച കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം


കോഴിക്കോട്: നവീകരിച്ച കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവിലാണ് പുതിയ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം നടത്തിയത്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ സി നൗഷാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. വി അർച്ചന നന്ദിയും പറഞ്ഞു

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000