കോഴിക്കോട്: ഐഐഎം കോഴിക്കോട് സോഷ്യൽ സർവീസ് ഗ്രൂപ്പ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH), ഇഖ്റാ ആശുപത്രി, മൈത്ര ആശുപത്രി, ദ ഐ ഫൗണ്ടേഷൻ എന്നിവരുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് -ആരോഗ്യ 2026- സംഘടിപ്പിക്കുന്നു. കാർഡിയോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, യൂറോളജി, ജനറൽ മെഡിസിൻ, കണ്ണ്, ദന്തചികിത്സ എന്നിവയും മാനസികാരോഗ്യ ബോധവത്കരണവും ഉൾപ്പെടുന്ന മെഡിക്കൽ ക്യാമ്പ് ജനുവരി 24 ന് 2026 രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെയാണ്.
സ്ഥലം: എം.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പിൽ, കോഴിക്കോട്.

