ജല ബജറ്റ് തയ്യാറാക്കിയ ആദ്യ നഗരസഭയായി വടകര


വടകര നഗരസഭയുടേത് മാതൃകാപരമായ പ്രവർത്തനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വടകര: ജല ബജറ്റ് അവതരിപ്പിച്ചതിലൂടെ വടകര നഗരസഭ കാഴ്ച വെച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ വടകര നഗരസഭയുടെ ജലബജറ്റ് പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള താപനത്തിന്റെ ഭാഗമായി നമ്മുടെ പരിസ്ഥിതിയാകെ തകിടം മറിയുകയാണെന്നും ശുദ്ധജലം പോലും അന്യമായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജലത്തിന്റെ ദുരുപയോഗം തടയാൻ ജലബജറ്റ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

നഗരസഭ ചെയർമാൻ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി സജീവ് കുമാർ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000