ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെര്‍മറ്റോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ് തസ്തികകളില്‍ നിയമനം നടത്തും. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം മെയ് 20ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ അഭിമുഖത്തിനെത്തണം. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ (www.arogyakeralam.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *