കോഴിക്കോട്: മഴക്കാലം കണക്കിലെടുത്ത്, കൊതുകു മൂലം പടരുന്ന രോഗമായ മലമ്പനി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്. അനോഫിലസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനം പുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധനയും ചികിത്സയും തേടണം. മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ മലമ്പനിയുടെ രക്ത പരിശോധന ചെയ്യുന്നത് ഉചിതമായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിയുടെ രോഗനിര്‍ണയവും ചികിത്സയും തികച്ചും സൗജന്യമാണ്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വീടിനടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
Related Posts
ലഹരിക്കെതിരെ ‘ടു മില്യണ്‍ പ്ലഡ്ജ്’; വിളംബരമായി ജനപ്രതിനിധികളുടെ നൈറ്റ് മാര്‍ച്ച്
കോഴിക്കോട്: ലോക ലഹരിവിരുദ്ധ ദിനത്തില്‍ (ജൂണ്‍ 26) ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘ടു മില്യണ്‍ പ്ലഡ്ജ്’ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെയും ബോധവത്കരണ ക്യാമ്പയിന്റെയും പ്രചാരണാര്‍ഥം ജനപ്രതിനിധികളുടെ നൈറ്റ്…
സ്പീച്ച് തെറാപിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി സ്പീച്ച് തെറാപിസ്റ്റ് തസ്തികയില്‍ (ഗ്രേഡ് II) ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു.…
ബ്രെയിന്‍ അന്യൂറിസം ചികിത്സ: ചരിത്ര നേട്ടവുമായി മെഡിക്കല്‍ കോളേജ്
250 രോഗികള്‍ക്ക് അന്യൂറിസം കോയിലിംഗ് ചികിത്സ വിജയകരമായി നല്കി കോഴിക്കോട്: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. തലയോട്ടിയോ…

