കോഴിക്കോട്: ചിന്ത രവി അവാർഡ് ദാനവും അനുസ്മരണ ‘പ്രഭാഷണവും ജൂലൈ 20ന് രാവിലെ10 ന്
കെ പി കേശവമേനോൻ ഹാളിൽ നടക്കും.
ഇത്തവണത്തെ ചിന്ത രവി പുരസ്കാരം സാമൂഹ്യ രാഷ്ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ യോഗേന്ദ്ര യാദവിനാണ് സമ്മാനിക്കുന്നത്. ട്രസ്റ്റിൻ്റെ ചെയർപേഴ്സൺ എൻ എസ് മാധവൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും യാദവിന് സമ്മാനിക്കും.
തുടർന്ന് ” ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷം എന്നാൽ എന്താണ്?” എന്ന വിഷയത്തിൽ യോഗേന്ദ്ര യാദവ് പ്രഭാഷണം നടത്തും. യോഗത്തിൽ ചെലവൂർ വേണുവിനെ കെ സി നാരായണനും ബി ആർ പി ഭാസ്കറെ എം പി സുരേന്ദ്രനും അനുസ്മരിക്കും.
ചിന്ത രവി അനുസ്മരണം നാളെ

