കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും. ഘട്ടംഘട്ടമായി ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക. ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
സുരേഷ് ഗോപിയെ ചോദ്യം ചെയ്തു
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ സുരേഷ് ഗോപിയെ പൊലീസ് ചോദ്യംചെയ്തു. നടക്കാവ് സിഐ പി കെ ജിജീഷ്, എസ്ഐ വിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ്…
ഹോംസ്റ്റേയുടെ മറവിൽ ലഹരി വിൽപന: എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ
ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി കോഴിക്കോട്: നഗരത്തിൽ ഹോംസ്റ്റേ നടത്തിപ്പിൻ്റെ മറവിൽ മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തുന്ന ഒരാളെ പിടികൂടി. പയ്യാനക്കൽ സ്വദേശി ചെറുപുരക്കൽ…
പൊതുശ്മശാനമായ
സ്മൃതിപഥത്തിൽ
അർധരാത്രി
അഖിൽ പി ധർമ്മജന്റെ
പുസ്തക പ്രകാശനം
കോഴിക്കോട്: റാം c/o ആനന്ദി എന്ന നോവലിലൂടെ ശ്രദ്ധേയനായ അഖിൽ പി ധർമ്മജന്റെ പുതിയ പുസ്തകം രാത്രി 12 നു ശേഷം മാവൂർ റോഡിലുള്ള പൊതുശ്മശാനമായ സ്മൃതിപഥത്തിൽ…

