കോഴിക്കോട്: മുംബൈയിൽ നടന്ന 2023 ലെ ജാഗരൺ ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ ജയരാജിനെ സ്വന്തം തട്ടകമായ കോഴിക്കോട് ‘അണിയറ’ നാടകസംഘം അനുമോദിക്കുന്നു. ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ നായകവേഷത്തിനാണ് ഇതിനകം നൂറോളം സിനിമകളിൽ ചെറുതും വലുതുമായ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയരാജ് ഈ രാജ്യാന്തര ബഹുമതി പിടിച്ചു പറ്റിയത്.
ബോളിവുഡിന്റെ റാണി മുഖർജിക്കാണ് മികച്ച നടിക്കുള്ള ജാഗരൺ പുരസ്കാരം ലഭിച്ചത്. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ്.
നവംബർ 8 ബുധനാഴ്ച വൈകുന്നേരം 4 ന് ഒയിസ്ക്ക യൂത്ത് സെന്ററിലാണ് ‘അണിയറ’യുടെ അനുമോദനച്ചടങ്ങ്.

