എലത്തൂർ: നിരൂപകനും മടപ്പള്ളി ഗവ. കോളേജ് അധ്യാപകനുമായ കെ വി സജയ്ക്കെതിരെ സംഘപരിവാർ നടത്തിയ വധഭീഷണിക്കെതിരെ പുസ്തകം വായിച്ചു പ്രതിഷേധിച്ചു. പുരോഗമന കലാസാഹിത്യ സംഘം എലത്തൂർ യൂണിറ്റും എലത്തൂർ പബ്ലിക് ലൈബ്രറിയും ചേർന്ന് നടത്തിയ പരിപാടി സാഹിത്യസംഘം ജില്ലാകമ്മിറ്റിയംഗം കോയമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കെ വി സജയ് എഴുതിയ പുസ്തകം ജില്ലാ പ്രസിഡൻ്റ് എ കെ രമേശ് അവതരിപ്പിച്ചു. കെ സന്തോഷ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി ബൈജു ലൈലാരാജ്, ലൈബ്രറി പ്രസിഡൻ്റ് പി പെരച്ചൻ, സെക്രട്ടറി എൻ എം പ്രദീപൻ, സാഹിത്യ സംഘം യൂണിറ്റ് സെക്രട്ടറി വി ബൈജു എന്നിവർ സംസാരിച്ചു.
പുസ്തകം വായിച്ച് പ്രതിഷേധം

