കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി സ്പീച്ച് തെറാപിസ്റ്റ് തസ്തികയില്‍ (ഗ്രേഡ് II) ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു.
യോഗ്യത: ബിഎഎസ്എല്‍പി/എംഎഎസ്എല്‍പി, ആര്‍സിഐ രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ ജോലി പരിചയം അഭികാമ്യം വേതനം പ്രതിമാസം 36000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 25 രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് എത്തണം. . ഫോണ്‍: 0495-2357457.

