109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു

കോഴിക്കോട്: ആരോഗ്യവകുപ്പിന് കീഴിൽ ദേശീയ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ (30 ദിവസത്തേക്ക് മാത്രം) 109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു.

യോഗ്യത: പത്താം ക്ലാസ് ജയം. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു ഉറവിട നശീകരണം നടത്താൻ ശാരീരികശേഷി ഉള്ളവരായിരിക്കണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻപരിചയം അഭികാമ്യം. വയസ് 50 ൽ താഴെ.

യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഒരു ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് ഒൻപതിന് രാവിലെ 9.30 ന് മലാപ്പറമ്പിലെ ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ (H& FWTC) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *