സൈക്കോളജി അപ്രന്റീസ് അഭിമുഖം
കോഴിക്കോട്: കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് എന്നീ കോളേജുകളിലേക്ക് 2024-2025 അദ്ധ്യയന വര്‍ഷം താത്കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. കോളേജുകളെ ക്ളസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേര്‍ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എംഎ /എംഎസ്സി) നേടിയവരായിരിക്കണം. രേഖകള്‍ സഹിതം ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10 ന് കോടഞ്ചേരി ഗവ. കോളേജ് പ്രിന്‍സിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍:9188900234.