സൈക്കോളജി അപ്രന്റീസ് അഭിമുഖം

കോഴിക്കോട്: ഗവ.  കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17,600  രൂപ വേതനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് (എംഎ/എംഎസ് സി) യോഗ്യത. ക്ലിനിക്കല്‍ /കൗണ്‍സിലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, ജീവനിയിലെ പ്രവൃത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30 ന് രാവിലെ 10.30 ന് അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ അഭിമുഖത്തിനായി എത്തണം. ഫോണ്‍:
0495-2722792.

Leave a Reply

Your email address will not be published. Required fields are marked *