കോഴിക്കോട്: വഴിയോരങ്ങളിലല്ല വലിച്ചെറിയുന്നവരുടെ മനസ്സിലാണ് മാലിന്യം എന്ന മുദ്രാവാക്യമുയർത്തി കുട്ടികളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ക്യാമ്പയിനുമായി ജില്ലാ ശുചിത്വ മിഷൻ. ശുചിത്വ മിഷൻ നേതൃത്വത്തിൽ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിക്കരികിൽ ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും ഇവയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. കലോത്സവ വേദിയിലെ വ്യത്യസ്ത കാഴ്ചയായിരുന്നു ഇത്. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം ഗൗതമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ റാസിഖ് അധ്യക്ഷനായി. സി കെ സരിത്ത്, സുരേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Related Posts
മാന്വല്‍ സ്കാവഞ്ചിംഗ്; ജില്ലയില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും മറ്റും തൊഴിലാളികള്‍ നേരിട്ട് വൃത്തിയാക്കുന്ന മാന്വല്‍ സ്കാവഞ്ചിംഗ് നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍…
ആശ്വാസത്തിന്റെ ദിനം: നാളിതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല
നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് കോഴിക്കോട്: നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത്…
100% ഹരിത അയൽക്കൂട്ടങ്ങൾ എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട്
ജില്ലയിലെ 93.9% അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി കോഴിക്കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട്…

