‹

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കുള്ള ‘സ്വാശ്രയ’ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുതുക്കി


കോഴിക്കോട്: ഭർത്താവോ ഭാര്യയോ ഉപേക്ഷിച്ച്, തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന
സ്വന്തം കുട്ടിയെ ഒറ്റയ്ക്ക് സംരക്ഷിക്കേണ്ടി വരുന്ന ബിപിഎൽ കുടുംബങ്ങളിലെ രക്ഷിതാവിന്
സ്വയം തൊഴിൽ കണ്ടെത്താൻ
സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച ‘സ്വാശ്രയ’ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുതുക്കി. 

സ്വാശ്രയ പദ്ധതിപ്രകാരം സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി 35,000 രൂപയാണ് ഒറ്റത്തവണ ഗ്രാൻഡ് അനുവദിക്കുക. 

പുതുക്കിയ മാനദണ്ഡമനുസരിച്ച് മുഴുവൻ സമയം സഹായി ആവശ്യമുള്ള, 50 %ൽ കൂടുതൽ ഭിന്നശേഷിയുള്ളവരെ സംരക്ഷിച്ചുവരുന്ന
മാതാവിനോ പിതാവിനോ അടുത്ത ബന്ധുക്കൾക്കോ സ്വയംതൊഴിൽ തേടുന്നതിന് ഒറ്റത്തവണ ധനസഹായം അനുവദിക്കും. ഒന്നിൽ കൂടുതൽ ഭിന്നശേഷിക്കാർ ഉള്ള കുടുംബങ്ങളിലെ മാതാവ്/പിതാവ്/ അടുത്ത ബന്ധുക്കൾ സഹായത്തിനായി നിൽക്കേണ്ട അവസ്ഥയിൽ ഭിന്നശേഷി ശതമാനം ഏതെങ്കിലും ഒരു കുട്ടിക്ക് 40% ആണെങ്കിൽ പോലും
തുക അനുവദിക്കും. 

ഭർത്താവിന് ശാരീരിക/മാനസിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകാൻ സാധിക്കാത്തതും മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്തതുമായ സാഹചര്യത്തിൽ ഭർത്താവ് നിലവിലുണ്ടെങ്കിലും
ഭാര്യക്ക് തുക അനുവദിക്കും. 

ഭിന്നശേഷിത്വം മൂലം പുറത്തുപോയി തൊഴിൽ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷിക്കാർക്കും പദ്ധതിപ്രകാരം തുക ലഭിക്കും. അടിയന്തിര സാഹചര്യം അല്ലാതെ തീവ്ര ഭിന്നശേഷിയുള്ളവരുടെ (80 % മോ അതിൽ കൂടുതലോ) ചികിത്സാ പരമായ ആവശ്യങ്ങൾക്ക് പ്രൊബേഷൻ ഓഫീസറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മോണിറ്ററിങ് കമ്മിറ്റിയ്ക്ക് ബോധ്യപ്പെടുന്ന പക്ഷവും തുക നൽകുന്നതാണ്. www.suneethi.sjd.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ നൽകാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000