കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ചെറിയ നിരക്കിൽ ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹിൽകുമാര്‍ സിംഗ് അറിയിച്ചു. പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനായി മറ്റ് സര്‍ക്കാര്‍ ആശുപത്രികളിൽ ഈടാക്കുന്ന മാതൃകയിൽ നാമമാത്ര ഫീസാണ് ഈടാക്കാന്‍ ആലോചിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് എച്ച്.ഡി.എസ്. ചെയര്മാന് കൂടിയായ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോളേജിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ ഒ പി ടിക്കറ്റിന് നിരക്ക് നിശ്ചയിക്കണം എന്ന് എച്ച്.ഡി.എസ്സില്‍ നിര്‍ദ്ദേശം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് കലക്ടര്‍ പറഞ്ഞു.
Related Posts
ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ പി എം എ വൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയിൽ 1022 പേർക്ക് കാർഡ് വിതരണം ചെയ്തു. ഉദ്ഘാടനം…
ലഹരിക്കെതിരെ എൽ ഇ ഡി വാളുകൾ നിർമിച്ച് എൻഎസ്എസ് വളണ്ടിയർമാർ
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതിനായി എൽഇഡി വാളുകൾ സ്ഥാപിച്ച് ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എ കെ ശശീന്ദ്രൻ…
വനിത ശിശു വികസന വകുപ്പ് സമുച്ചയം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കലക്ടറേറ്റില്‍ നിര്‍മിച്ച വനിത ശിശു വികസന വകുപ്പിന്റെ ഓഫീസ് സമുച്ചയം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏറ്റവും അധികം വനിതകള്‍ പ്രവര്‍ത്തിക്കുന്ന വകുപ്പില്‍…

