വനിത ശിശു വികസന വകുപ്പ് സമുച്ചയം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കലക്ടറേറ്റില്‍ നിര്‍മിച്ച വനിത ശിശു വികസന വകുപ്പിന്റെ ഓഫീസ് സമുച്ചയം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏറ്റവും അധികം വനിതകള്‍ പ്രവര്‍ത്തിക്കുന്ന വകുപ്പില്‍ വനിതകള്‍ക്ക് സുരക്ഷിതമായും ആരോഗ്യകരമായും ജോലി ചെയ്യുന്നതിന് വേണ്ടിയുള്ള സാഹചര്യം ഉണ്ടാകണം. സ്വന്തമായി ഓഫീസ് സമുച്ചയം മറ്റു ജില്ലകളിലും ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം എന്‍ പ്രവീണ്‍, എഡിഎം സി മുഹമ്മദ് റഫീഖ്, പ്രോഗ്രാം ഓഫീസര്‍ അനിത പി പി, ശിശു സംരക്ഷണ ഓഫീസര്‍ കെ ഷൈനി എന്നിവര്‍ സംസാരിച്ചു. ജില്ലാ വനിതാശിശു വികസന ഓഫീസര്‍ എസ് സബീന ബീഗം സ്വാഗതവും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ കെ ലിന്‍സി നന്ദിയുംപറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000