തിരുവമ്പാടിയിൽ മാതൃകാ പെരുമാറ്റച്ചട്ടം

കോഴിക്കോട്: നവംബർ 13 ന് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് തിരുവമ്പാടി നിയോജകമണ്ഡലം. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പുറപ്പെടുവിച്ചു. കോഴിക്കോട് ജില്ലയിൽ മറ്റൊരിടത്തും പെരുമാറ്റച്ചട്ടം ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *