കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍, ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ്, ഡമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) എന്നീ തസ്തികകളിലേക്ക് ജൂണ്‍ 10 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ഫസ്റ്റ് ക്ലാസ് ത്രിവത്സര എന്‍ജിനിയറിംഗ് ഡിപ്ലോമ/അതാത് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് ബിഎസ് സി ബിരുദമാണ് യോഗ്യത.
ട്രേഡ്സ്മാന്‍ (കമ്പ്യൂട്ടര്‍), ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ജൂണ്‍ 11 ന് രാവിലെ 10 നാണ്.
നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കുകയുള്ളു. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പികളും സഹിതം ഹാജരാവണം. ഫോൺ: 8547005079.

