കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ 2024- 25 വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു.
അപേക്ഷകര്‍ അതാത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരും എസ്എസ്എല്‍സി യോഗ്യത ഉള്ളവരുമാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. നിയമനം പരമാവധി 10 മാസത്തെ കാലയളവിലേക്ക്. പ്രതിമാസം 8,000 രൂപ ഇന്‍സന്റീവ് ആയി ലഭിക്കും. പ്രായപരിധി 18-45. മുമ്പ് ഡെയറി പ്രൊമോട്ടര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ജില്ലയിലെ അതാത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുകളില്‍ അപേക്ഷ സ്വീകരിക്കും. അവസാന തീയതി ജൂണ്‍ 14. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അതാതു ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായും ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 0495-2371254.

