കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് തിരുത്തിയാടിലെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നാഴ്ചത്തെ ഇംഗ്ലീഷ് വിത്ത് എ ഐ അവധിക്കാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് മൂന്നിന് വൈകീട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2721070, 8547005031, 9447885352.

