കോഴിക്കോട്: 2023-2024 അധ്യയന വർഷത്തിൽ പ്രൊഫഷണൽ ഡിഗ്രിക്ക് ആദ്യ വർഷം ചേർന്ന് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും ഓൺലൈൻ ആയി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ സാധിക്കാത്തവർക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും ജില്ല സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും കേന്ദ്രീയ സൈനിക് ബോർഡിന്റെ www,ksb.gev.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 2024 ജനുവരി ഒന്ന് മുതൽ അഞ്ച് വരെയാണ് അപേക്ഷ സ്വീകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി നേരിൽ ബന്ധപ്പെടുക.

