ഗതാഗതം നിയന്ത്രിക്കും
നല്ലൂർ പെരുമുഖം- രാമനാട്ടുകര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി രാമനാട്ടുകര ഭാഗത്തുള്ള കലുങ്ക് പുനർ നിർമ്മിക്കുന്നതിനാൽ പെരുമുഖം മുതൽ രാമനാട്ടുകര വരെ വാഹന ഗതാഗതം ഡിസംബർ ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പൂർണമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പെരുമുഖം ജംഗ്ഷനിൽ നിന്നും കള്ളികൂടം- പൂവത്തൂർ പള്ളി വഴി രാമനാട്ടുകര ഭാഗത്തേക്ക് തിരിഞ്ഞു പോകണം.
വിവരാവകാശ കമ്മീഷൻ ഹിയറിംഗ്
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ് ഡിസംബർ ഒന്ന്, രണ്ട് തിയ്യതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് നടത്തുമെന്ന് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.
കാട വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ ഏഴിന് ഒരു ദിവസത്തെ കാട വളർത്തൽ പരിശീലനം നൽകുന്നു. കാടവളർത്തൽ പരീശീലനത്തിന് താൽപ്പര്യമുളള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുളള കർഷകർ ഡിസംബർ ആറിന് മുമ്പായി 04972-763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.
റീ ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനവും കടൽ പട്രോളിംഗും വേണ്ടി മറൈൻ റെസ്ക്യു കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി മറൈൻ റെസ്ക്യൂ യൂണിറ്റുകൾ ഉണ്ടാക്കുന്നതിനായി നിബന്ധനകൾക്ക് വിധേയമായി 32 അടി നീളമുള്ള ഫൈബർ ഗ്ലാസ്/എഫ്.ആർ.പി.വള്ളം നിർമ്മിക്കുന്നതിന് ഫിഷറീസ് വകുപ്പിൽ രജിസ്ട്രേഷനുള്ള വള്ളം നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും ബോട്ട് ബിൽഡിംഗ് സൊസൈറ്റികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ അഞ്ച് ഉച്ചക്ക് ശേഷം മൂന്ന് മണി. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷം 3.30ന് തുറക്കുന്നതാണ്. ഫോൺ : 0495 2414074
ഹോസ്റ്റൽ ആവശ്യമുണ്ട്
ജില്ലയിൽ പട്ടികവർഗ വിഭാഗത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടി ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിന് കോഴിക്കോട് നഗരസഭാ പരിധിക്കുള്ളിലോ സമീപ പ്രദേശത്തോ 50 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിന് ഹോസ്റ്റൽ ആവശ്യമുണ്ട്. കെട്ടിടത്തിൽ 50 കുട്ടികൾക്ക് താമസിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സ്ഥലസൗകര്യം, അടുക്കള, ഡൈനിംഗ് ഹാൾ സൗകര്യം ആവശ്യമായ ബാത്ത്റൂമുകൾ, ടോയ്ലറ്റുകൾ, വൈദ്യുതി, വെള്ളം, വഴി എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ, പൊതു ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി പ്രധാന റോഡിൽ നിന്നും വളരെ അകലെയുള്ളതോ, യാത്രാ സൗകര്യം ഇല്ലാത്തതോ ആയ പ്രദേശത്തുള്ളതോ ആയ കെട്ടിടങ്ങൾ പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന പ്രതിമാസ വാടകയായിരിക്കും ലഭിക്കുക. കെട്ടിടം വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2376364
റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നു
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ഒരു വർഷ കാലയളവിലേക്ക് റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ മാസത്തിൽ 5000/ രൂപ സ്റ്റൈപൻഡ് നൽകുന്നതാണ്. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ആറിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
ഡ്രോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഡ്രോൺ സംവിധാനം ഉപയോഗിച്ച് പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനായി കോഴിക്കോട് റവന്യൂ ജില്ലാ പരിധിയിലുളള ഡോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നതിനായി ഡ്രോൺ ഓപ്പറേറ്റർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുളള ഡ്രോൺ ഓപ്പറേറ്റർമാർ ഡിസംബർ 10ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സി-ബ്ലോക്ക്, 4-ാം നില, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020 എന്ന വിലാസത്തിലോ, jpcmgnregskkd1@gmail.com എന്ന ഇ-മെയിൽ വഴിയോ ഇ-മെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0495 2375953
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം – ഫസ്റ്റ് എൻസിഎ – എൽസി /എഐ (കാറ്റഗറി ന. 279/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബർ ആറിന് നിലവിൽ വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ഇൻഷുറൻസ് മെഡിക്കൽ സെർവിസസ്/ ആയുർവേദ കോളേജസ് ഡിപ്പാർട്മെന്റ്-08 ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവേദ) (1st എൻസിഎ- മുസ്ലിം) (കാറ്റഗറി ന. 468/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബർ 25ന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in
സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിക് സോഷ്യൽ വർക്കർ എന്നീ തസ്തികകളിൽ ഒരോ താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള തത്പരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഓസി ഹാജരാക്കേണ്ടതാണ്. ഫോൺ : 0495 2376179.
വാക്ക്-ഇൻ-ഇന്റർവ്യൂ
കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പും, ബയോഡാറ്റയും സഹിതം ഡിസംബർ അഞ്ചിന് എക്സിക്യൂട്ടീവ് ഡയരക്ടർ മുമ്പാകെ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ : 0497 2835390
സൗജന്യ പരീക്ഷാപരിശീലനം
പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സൗജന്യ പരീക്ഷാപരിശീലനം ആരംഭിക്കുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡിസംബർ എട്ടിന് വൈകുന്നരം അഞ്ച് മണിക്ക് മുമ്പായി പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 55 പേർക്കാണ് പ്രവേശനം. ക്ലാസ്സുകൾ ഓഫ് ലൈൻ ആയിരിക്കും. ഫോൺ : 0496-2615500
സൗജന്യ പരിശീലനം
2023 — 24 അധ്യയന വർഷത്തിൽ 2023 ഡിസംബർ, 2024 ജനുവരി മാസങ്ങളിൽ കൽപ്പറ്റ എൻ.എം എസ് എം ഗവ കോളേജിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് വിഷയത്തിൽ യുജിസി/സി എസ്. ഐ ആർനെറ്റ് പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നു. ന്യൂനപക്ഷ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. അപേക്ഷാ ഫോറം www.minoritywelfare.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച് അപേക്ഷകൾ ഡിസംബർ ആറിനകം കൽപ്പറ്റ എൻ. എം എസ്. എം. ഗവ കോളേജിൽ എത്തിക്കേണ്ടതാണ്. ഫോൺ : 9744021749

