സർഗാലയയിൽ കുട്ടികൾക്ക് റസിഡൻഷ്യൽ ക്യാമ്പ്


കോഴിക്കോട്: വടകര ഇരിങ്ങൽ സർഗാലയ വിനോദസഞ്ചാരകേന്ദ്രത്തിൽ കുട്ടികൾക്കായി അഞ്ചുദിവസത്തെ റസിഡൻഷ്യൽ പരിശീലനക്യാമ്പ്. ബഹുമുഖവികാസത്തിനുള്ള വിവിധ പരിപാടികൾ ഉൾപ്പെടുത്തി മെയ് 29 മുതൽ ജൂൺ രണ്ടുവരെ നടക്കുന്ന ക്യാമ്പിൽ 13-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.

വ്യക്തിത്വവികസനം, അഭിരുചികൾ കണ്ടെത്തൽ, വെല്ലുവിളികൾ നേരിടാൻ തയ്യാറാക്കൽ, സമൂഹപ്രതിബദ്ധത, ഭാഷാപരിജ്ഞാനം, ഉപരിപഠനസാധ്യതയിലും ശരീരക്ഷമതയിലും പരിജ്ഞാനം, മൊബൈൽ ഫോണും ലഹരിയും പോലുള്ളവയിൽനിന്നുള്ള മോചനത്തിനുള്ള പ്രാപ്തി, കലാ-സാംസ്കാരികമേഖലകളിലെ കൂടിച്ചേരൽ, പഠനയാത്ര തുടങ്ങിയവയൊക്കെ ക്യാമ്പിൽ ഉണ്ടാകും.

എസി താമസസൗകര്യത്തോടെയുള്ള ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9496998674, 9946121221, 9048666611, 9446304222 എന്നീ നമ്പറുകളിൽ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *