അവധിക്കാല മാത്‌സ് ശില്‍പശാല
കോഴിക്കോട്: ജില്ലാ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് സൗജന്യ മാത്‌സ് ശില്‍പശാല സംഘടിപ്പിക്കും. മാത്‌സില്‍ കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിവിധ പരിശീലനങ്ങള്‍ ശില്‍പശാലയില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ 9188925509, 7560835036 നമ്പറുകളില്‍ ബന്ധപ്പെടണം.