പത്താംതരം തുല്യതാ പരീക്ഷ നാളെ മുതല്‍; ജില്ലയില്‍ 547 പേര്‍ പരീക്ഷയെഴുതും

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്സ് 18-ാം ബാച്ചിന്റെ പൊതുപരീക്ഷ നാളെ (നവംബര്‍ 8) തുടങ്ങും. ജില്ലയില്‍ 409 സ്ത്രീകളും 138 പുരുഷന്മാരുമടക്കം 547 പേരാണ് പരീക്ഷയെഴുതുക. പട്ടികജാതി വിഭാഗത്തിലെ 35 പേരും പട്ടികവര്‍ഗ വിഭാഗത്തിലെ ഒമ്പത് പേരും സവിശേഷ സഹായം ആവശ്യമുള്ള 25 പഠിതാക്കളും പരീക്ഷ എഴുതുന്നവരിലുണ്ട്. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 73കാരനായ സോമദാസന്‍ ആണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്. 12 സെന്ററുകളിലാണ് പരീക്ഷ നടക്കുന്നത്. 

രാവിലെ 9.40ന് ഒന്നാം ഭാഷയാണ് (മലയാളം/തമിഴ്/കന്നഡ) ആദ്യ പരീക്ഷ. 18ന് സോഷ്യല്‍ സയന്‍സ് പരീക്ഷയോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *