ബ്ലോക്ക് തല ‘നീലക്കുറിഞ്ഞി’ ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ


കോഴിക്കോട്: ഹരിതകേരളം മിഷൻ്റെ ആഭിമുഖ്യത്തിൽ നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ജില്ലയിൽ  ബ്ലോക്ക് തല ക്വിസ് മത്സരം മെയ്‌ ഏഴിന് രാവിലെ 10 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന 700 ഓളം കുട്ടികൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. ബ്ലോക്ക് / കോർപ്പറേഷൻ  തലത്തിൽ നടക്കുന്ന ജൈവ വൈവിധ്യ ക്വിസ് പരിപാടിയിൽ നിന്നും തെരഞ്ഞെടുക്കുന്ന നാല് വീതം കുട്ടികളെ ഉൾപ്പെടുത്തി ജില്ലാ തല  ക്വിസ് പരിപാടി മെയ് 10 ന് നടത്താനും അവിടെ നിന്നും തിരഞ്ഞെടുക്കുന്ന നാല് വീതം കുട്ടികളെ  സംസ്ഥാന തലത്തിൽ നടക്കുന്ന നീലക്കുറിഞ്ഞി ക്യാമ്പിൽ പങ്കെടുപ്പിക്കുകയും ചെയ്യും.

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വടകര, തൂണേരി ബി.ആർ.സി ഹാൾ നാദാപുരം, ഗവ. യു.പി സ്കൂൾ വട്ടോളി, തോടന്നൂർ ബി.ആർ.സി ഹാൾ, പേരാമ്പ്ര ബി.ആർ.സി ഹാൾ, മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ,  ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ബാലുശ്ശേരി, പന്തലായനി ബി.ആർ.സി ഹാൾ, ചേളന്നൂർ ബി.ആർ.സി ഹാൾ, ജി.എം.യു.പി സ്കൂൾ, മാവൂർ, മണാശ്ശേരി യു.പി സ്കൂൾ, കൊടുവള്ളി ബി.ആർ.സി ഹാൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ഗവ. ഹയർസെക്കൻ്ററി സ്കൂൾ കാരപ്പറമ്പ്,  ജി.വി.എച്ച് എസ്.എസ്, മീഞ്ചന്ത എന്നീ 15 കേന്ദ്രങ്ങളിലായാണ് ക്വിസ് മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *