കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍, കുറുവങ്ങാട്, തൂണേരി എന്നീ ഗവ. ഐടിഐകളിലെ വിവിധ മെട്രിക്ക്, നോണ്‍മെട്രിക്ക് എന്‍സിവിടി ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ 11 മുതല്‍ ജൂലൈ 16നകം https://scdd..kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. എസ്.സി. വിഭാഗത്തില്‍പെട്ടവര്‍ക്ക് 80 ശതമാനം, എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്കും പൊതു വിഭാഗത്തിനും 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പഠനത്തിനു പുറമെ എസ്.സി/എസ്.ടി വിഭാഗത്തില്‍പെടുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ്, സ്റ്റഡി ടൂര്‍, യൂണിഫോം അലവന്‍സ്, പോഷകാഹാരം , ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഫോണ്‍ – 04952461898, 9947895238.

