കോഴിക്കോട്: സംസ്ഥാന സർക്കാർ നടത്തുന്ന അപ്പർ പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17 നും 35 ഇടയിൽ. ഡിസംബർ 31 ന് മുൻപായി അപേക്ഷ ലഭിക്കണം. ഫോൺ: 04734296496, 8547126028.
.

