അവധിക്കാല കോഴ്സുകള്‍


കോഴിക്കോട്: പൊന്നാനിയിലെ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ICSR) ഏപ്രിലില്‍  ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സിനും (ഏപ്രില്‍ 15 – രാവിലെ 10 മുതല്‍ 11 വരെ), പ്ലസ് വണ്‍, പ്ലസ് ടു  ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും (ഏപ്രില്‍ 15 – രാവിലെ 11 മുതല്‍ 12 വരെ) അപേക്ഷിക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

കോഴ്‌സുകള്‍ക്കുള്ള അപേക്ഷ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 13 വരെ https://kscsa.org. എന്ന വെബ്‌സൈറ്റ് മുഖേനെ നല്‍കാം.  പ്രവേശനം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 15 ന് ഐ.സി.എസ്.ആറില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം.  ഏപ്രില്‍ 17 ന് ക്ലാസുകള്‍ ആരംഭിക്കും.
ഫോണ്‍ – 0494 – 2665489, 828109886.

Leave a Reply

Your email address will not be published. Required fields are marked *