കോഴിക്കോട്: നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പട്ടികജാതി/ ഗോത്ര (എസ്.സി/ എസ്.ടി) വർഗ വിഭാഗക്കാർക്കായുള്ള പി.എസ്.സി പരീക്ഷകൾക്കുള്ള സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയ്യതി : ഫെബ്രുവരി മൂന്ന്. എസ്.എസ്.എൽ.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വർഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 – 2376179

