ഫുട്ബോൾ:
ആർ ജി ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ

കോഴിക്കോട്: യുവ സംരംഭകരുടെ കൂട്ടായ്മയായ
ദി ബിസിനസ് ക്ലബിൻ്റെ നേതൃത്വത്തിൽ  ഫുട്ബോൾ  ടൂർണമെൻ്റ് സംഘടിപ്പിച്ചു.
ആർ ജി ബ്ലാസ്റ്റേഴ്‌സ് ടീം
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മൈജി സൂപ്പർ കിങ്ങിനെ തോൽപ്പിച്ച് ജേതാക്കളായി. 

ബിസിനസ്‌ ക്ലബ്ബ് പ്രസിഡന്റും മൈജി ചെയർമാനുമായ എ കെ ഷാജിയിൽനിന്ന് ആർ ജി ബ്ലാസ്റ്റേഴ്‌സ് ടീം ക്യാപ്റ്റൻ സന്നാഫ് പാലക്കണ്ടി  ട്രോഫി സ്വീകരിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സന്നാഫ് പാലക്കണ്ടിയെ (ആർ ജി ബ്ലാസ്റ്റേഴ്സ്) തെരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾ വാസിമിനെയും മികച്ച ഗോൾ കീപ്പറായി അബ്ദുൽ നാസറിനെയും ഓരോ കളിയിലെ മികച്ച കളിക്കാരായി മെഹ്‌റൂഫ് മണലൊടി(മൈജി)
ഷമീം കാജ(മെർമർ ടൈറ്റാൻ )എ എം ആഷിഖ് (ചാലഞ്ചേഴ്സ്‌ കൈരളി ടി എം ടി സ്റ്റീൽസ് ) ഷബീർ യൂണിറ്റി (ആർ ജി ബ്ലാസ്റ്റേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.

ജിംഗ ടർഫിൽ നടന്ന സമാപന ചടങ്ങിൽ മെഹറൂഫ് മണലൊടി, കെ വി സാകീർ ഹുസൈൻ, ആർ ജി വിഷ്ണു, ഷാഹിദ് ഷാജി, ഷമീം കാജ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഹുമയൂൺ കള്ളിയത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *