സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാം

കോഴിക്കോട്: മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ്’ വിഷയത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ജനുവരി ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ’ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായ പരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി നൽകാം. വിശദവിവരങ്ങള്‍ www.srccc.in ല്‍. 

ജില്ലയിലെ പഠനകേന്ദ്രങ്ങള്‍:

സക്‌സസ് ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം, ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം, പഴയ ബസ് സ്റ്റാന്‍ഡ്, കുറ്റ്യാടി പി.ഒ. കോഴിക്കോട്-673508. ഫോണ്‍: 7356292652.

എം എസ് ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍, മണിപുരം പി.ഒ, കൊടുവള്ളി,
കോഴിക്കോട്-673572, ഫോണ്‍: 9446258845, 9495592687.

സിഐസിഎസ്  കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍,
മാത്തറ, ജി.എ. കോളേജ് പി.ഒ. കോഴിക്കോട് -673014, ഫോണ്‍: 0495-2963607.

Leave a Reply

Your email address will not be published. Required fields are marked *