ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം

കോഴിക്കോട്: കെ.എ.പി. ആറാം ബറ്റാലിയന്‍, കോഴിക്കോട് യൂനിറ്റില്‍, ‘കുക്ക്’ തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖവും പ്രായോഗിക പരീക്ഷയും ജനുവരി 22 ന്  രാവിലെ 11  മണിക്ക് കെഎപി ആറാം ബറ്റാലിയന്റെ, വളയം പഞ്ചായത്തിലെ കല്ലനിര എന്ന സ്ഥലത്തെ ഓഫീസില്‍ നടത്തും. 

ദിവസം 675  രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസവേതനം പരമാവധി 18,225 രൂപ. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം സെലക്ഷന്‍ ബോര്‍ഡ് അംഗങ്ങള്‍ മുമ്പാകെ നേരിട്ട് ഹാജരായി അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *