കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ‘കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്’ പദ്ധതിയ്ക്ക് (2024-25) അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. 
വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോം ജനുവരി 20-നകം സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതും സ്‌കൂള്‍ അധികൃതര്‍ പ്രസ്തുത അപേക്ഷകള്‍ ജനുവരി 31 നകം ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റാ എന്‍ട്രി പൂത്തിയാക്കേണ്ടതുമാണ്.  കൂടുതല്‍ വിവരങ്ങള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in ല്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *