കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ വി പാറുക്കുട്ടിയമ്മ മെമ്മോറിയൽ ഇൻ്റർ കോളേജിയേറ്റ് ക്വിസ് മത്സരം നടത്തി. വിവിധ ജില്ലകളിലെ 38 മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഗവർമെൻ്റ് ആർട്സ് & സയൻസ് കോളേജ് ടീം ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് നേടി.
പ്രൊഫ. ജയപ്രകാശ് രാഘവയ്യ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സച്ചിൻ പി ജയിംസ് അധ്യക്ഷത വഹിച്ചു, ഫിസിക്സ് വകുപ്പ് അധ്യക്ഷൻ ശ്രീജിത്ത് പി, കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസർ ഷീബ പി എസ്, ക്വിസ് മാസ്‌റ്റേഴ്സ് അനന്തു ഒ വി, സിദ്ധാർത്ഥ് എസ്, ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി വിദു ബാലൻ എന്നിവർ സംസാരിച്ചു.

