കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഗണിതം) (മലയാളം മീഡിയം) (തസ്തിക മാറ്റം വഴി) (കാറ്റഗറി നമ്പര്‍. 264/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും വണ്‍ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 20 ന് കേരള പി എസ് സി കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കില്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ ഫോം (Appendix-28) പി എസ് സി യുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371971.
Related Posts
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 089/2024) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി എസ് സി ഓഫീസര്‍…
അധ്യാപക നിയമനം
കോഴിക്കോട്: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്ടി (പാര്‍ട്ട് ടൈം) സംസ്കൃതം അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒന്നിന് രാവിലെ 10ന് നടക്കും. അസ്സല് സര്‍ട്ടിഫിക്കറ്റുകളും…
സൗജന്യ തൊഴില്‍ പരിശീലനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ എസ് സി യുവതിക്കള്‍ക്ക് ഗാര്‍മെന്റ് കട്ടര്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ഇന്സ്റ്റലേഷന്, അസോസിയേറ്റ് ഡെസ്ക്ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി…

