കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ലോക്സഭ പരിധിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നവംബർ 12 വൈകീട്ട് 6 മുതൽ നവംബർ 13 വൈകീട്ട് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു.ഈ കാലയളവിൽ റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ല. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ് സ്ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Related Posts
കെ പി സുധീര ഗ്ലോബൽ റൈറ്റേഴ്സ് ഫോറം ചെയർമാൻ
കോഴിക്കോട്: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ എക്സിക്യൂട്ടിവ് കൗൺസിൽ, എഴുത്തുകാരി കെ പി സുധീരയെ ഗ്ലോബൽ റൈറ്റേഴ്സ് ഫോറത്തിൻ്റെ ചെയർമാനായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫോറങ്ങളെ നിയന്ത്രിക്കുന്ന…
യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന് സ്വീകരണം
കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന് ബാലുശ്ശേരി, എലത്തൂര്‍ നിയോജകമണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇരുമണ്ഡലങ്ങളിലേയും പ്രമുഖ വ്യക്തികളുമായി എം കെ രാഘവന് കൂടിക്കാഴ്ച നടത്തി. കാലത്ത്…
യുഎൽസിസിഎസ് മികച്ച തൊഴിൽ ദാതാവ്
കോഴിക്കോട്: കേന്ദ്രസർക്കാറിന്റെ സ്കിൽ ഡവലപ്മെന്റ് പദ്ധതിയായ ഡിഡിയുജികെവൈ-യിൽ ഊരുളങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിലെ മികച്ച തൊഴിൽദാതാവ്. യുഎൽസിസിഎസ് – ഡിഡിയുജികെവൈ സെന്ററിന് തിരുവനന്തപുരം കാര്യവട്ടം…

