തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം 29 ന്

കോഴിക്കോട്: ഇടതുപക്ഷ ചിന്തകനും സാഹിത്യനിരൂപകനുമായ തായാട്ട് ശങ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച അനുസ്മരണ സമ്മേളനം സെപ്റ്റംബർ 29 ന് വൈകിട്ട് 4.30 ന് കെ പി  കേശവമേനോൻ ഹാളിൽ നടക്കും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. എ കെ രമേശ് അധ്യക്ഷത വഹിക്കും.

കെ ഇ എൻ, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ തായാട്ടിനെ അനുസ്മരിക്കും. പുരോഗമനകലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി പി ഹരീന്ദ്രൻ എഴുതി കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന തായാട്ട് ശങ്കരൻ – കാലത്തെ സംവാദ ഭരിതമാക്കിയ ചിന്തകൻ പുസ്തകത്തിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *