അത്താണി വാടക വീട് പദ്ധതിയിൽ ഫ്ലാറ്റ് ഒഴിവ്
കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ കോഴിക്കോട് കോവൂരിലെ അത്താണി വാടക വീട് പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടും എസ് സി/എസ് ടി വിഭാഗത്തില്‍ സംവരണം ചെയ്ത ഒരു ഫ്ലാറ്റും ഒഴിവുണ്ട്. കോഴിക്കോട് കോര്പ്പറേഷന് പരിധിക്ക് പുറത്ത് വിദൂര സ്ഥലങ്ങളില്‍ നിന്ന്
നഗരപരിധിയില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കാണ് നിശ്ചിത കാലത്തേക്ക് ഇവ വാടകയ്ക്ക് നല്‍കുക. താല്പര്യമുള്ളവർക്ക് അപേക്ഷാഫോം ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ചക്കോരത്ത്കുളത്തുള്ള ഓഫീസില്‍ നിന്നും ജിഎസ്ടി ഉള്‍പ്പെടെ 112 രൂപ അടച്ച് സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 നും വൈകുന്നേരം നാലിനും ഇടയില്‍ ലഭിക്കും. മാനേജ്മെന്റ് കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഫോണ്‍: 0495-2369545.