കോഴിക്കോട്: 18 പെൺകഥകളുടെ സമാഹാരമായ ‘അകത്തേക്ക് തുറക്കുന്ന ജനലുകൾ’ കഥാകാരികളായ നിഗാർബീഗം, അജിത്രി, സമീഹ അമീറ, സഫിയ മുഹ്യുദ്ദീൻ, നജ്‌ല പുളിക്കൽ, സഫീറ താഹ, ജസീന ബഷീർ, ഡോ. മുഹ്സിന കെ ഇസ്മായീൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സൽമ അൻവാരിയ്യ അധ്യക്ഷത വഹിച്ചു.
ഹാറൂൺ കക്കാട് പുസ്തകം പരിചയപ്പെടുത്തി. കഥാകാരികൾ എഴുത്തനുഭവം പങ്കുവെച്ചു. ഹസീന മൻസൂർ, ആയിശ ഷബ്‌നം, മുഖ്താർ ഉദരംപൊയിൽ, സനിയ്യ അൻവാരിയ്യ, അഫീഫ പൂനൂർ എന്നിവർ സംസാരിച്ചു.
പ്രിയ സുനിൽ, നൂറ വരിക്കോടൻ , റീന പി.ജി, സമീഹ അമീറ , നിഗാർബീഗം, ബഹിയ, അജിത്രി, സഫിയ മുഹ്യുദ്ദീൻ, നജ്‌ല പുളിക്കൽ, നജാ ഹുസൈൻ, ജസീന ബഷീർ , സഫീറ താഹ, രസ്ന റിയാസ്, ഡോ. മുഹ്സിന കെ ഇസ്മായിൽ, നിഷ ആന്റണി കൂടത്തായ്, റഹിമാബി മൊയ്തീൻ, ജാസ്മിൻ അമ്പലത്തിലകത്ത്, സുമി സുഹൈൽ എന്നിവരുടെ കഥകളാണ് പുസ്തകത്തിൽ ഉള്ളത്. പുടവ മാസികയിൽ നിന്ന് തെരഞ്ഞെടുത്ത കഥകളാണ് യുവത ബുക്സ് പുറത്തിറക്കിയ പുസ്തകത്തിലുള്ളത്. മുഖ്താർ ഉദരംപൊയിലാണ് എഡിറ്റർ.


