കോഴിക്കോട്: നാടകാചാര്യൻ കെ ടി മുഹമ്മദിൻ്റെ 16-ാം ചരമവാർഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 25 ന് വൈകീട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിക്കും. സാവിത്രി ശ്രീധരൻ, എ കെ. രമേശ്, വിൽസൺ സാമുവൽ, പി പി ജയരാജ് കോഴിക്കോട്, എൽസി സുകുമാരൻ എന്നിവർ കെ ടിയെ അനുസ്മരിക്കും തുടർന്ന് സതീഷ് കെ സതീഷ് രചനയും സംവിധാനവും നിർവഹിച്ച ബ്ലീഡിങ് മൂൺ നാടകം അരങ്ങേറും.
അനുസ്മരണത്തോടനുബന്ധിച്ച് തെരുവുനാടകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്

