ഭിന്നശേഷിക്കാരല്ല, വിശിഷ്ടശേഷിക്കാർ

അങ്ങാടിപ്പുറം(മലപ്പുറം):  വിശിഷ്ടശേഷിക്കാർ എന്നാണ് ഭിന്നശേഷിക്കാരെ താൻ വിളിക്കുന്നതെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട്  ലീലാകൃഷ്ണൻ. റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റിവ് ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ് ലി ചലൻജ്ഡ് (റിച്ച് ) ൽ നടന്ന ലോക ഡൗൺ സിൻഡ്രോം ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം YIP യും റിച്ചും ചേർന്ന് നടത്തിയ പരിപാടിയിൽ ‘വൈകല്യ പുനരധിവാസ ശാസ്ത്രീയ മാതൃകകൾ ‘ എന്ന വിഷയത്തിൽ റിച്ചിന്റെ ഡയറക്ടർ വി സീനത്ത് ഹംസയും ‘വൈകല്യ പുനരധിവാസം: സാമൂഹ്യ മാതൃക’ എന്ന വിഷയത്തിൽ ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജിന്റോ സെബാസ്റ്റ്യനും കോളേജ് വിദ്യാർത്ഥികൾക്കായുള്ള സെമിനാറുകൾ നയിച്ചു.

റിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഹസീന സാദിഖ് സ്വാഗതം പറഞ്ഞു. റിച്ച് ചെയർമാൻ പ്രകാശ് വാസുദേവൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. രാംദാസ്, വൈസ്ചെയർമാൻ വേണുഗോപാലൻ, മലപ്പുറം YIP യുടെ കോ- ഓർഡിനേറ്റർ
ജുൾഫർ എന്നിവർ സംസാരിച്ചു. റിച്ചിലേക്ക് ഇന്ററാക്റ്റീവ് ഡിജിറ്റൽ ബോർഡ്‌, സൈക്കോളജിക്കൽ ടൂൾസ്, വാട്ടർ ഫിൽറ്റർ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ സംഭാവന ചെയ്ത ചെന്നൈ പിറ്റ്മാക്ഡോണൾഡ് ഫ്രീമേസൺസ് സംഘടനയുടെ പ്രതിനിധികളായ സുരേന്ദ്ര മേനോനെയും കെ എം സുകുമാരനെയും മാധവൻ കുന്നത്തിനെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *